ആലപ്പുഴ: പ്രീതികുളങ്ങരയിൽ ക്ലബ്ബിന്റെ വിജയദശമി ആഘോഷങ്ങൾക്കിടയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി.
രാത്രി ആഘോഷം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് മുടി മുറിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടത്. പെൺകുട്ടിയും കുടുംബവും പോലീസിൽ പരാതി നൽകി.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മുടിയുടെ ഒരു ഭാഗമാണ് മുറിച്ചത്. എപ്പോഴാണ് മുറിച്ചതെന്നോ ആരാണ് മുറിച്ചതെന്നോ വ്യക്തമല്ല. തദ്ദേശവാസികളാണ് ക്ലബ്ബിലെ പരിപാടിക്കെത്തിയത്. അതുകൊണ്ടുതന്നെ കൃത്യം നടത്തിയത് പുറത്തുള്ളവരാകാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ഇതിനു പിന്നിൽ കുടുംബത്തോടു വൈരാഗ്യമുള്ളവരാണോ എന്ന സംശയവും ഉയരുന്നുണ്ട്. മണ്ണഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.
Trending
- വീണയെ ചോദ്യം ചെയ്തതിൽ പുതുമയില്ലെന്ന് മന്ത്രി റിയാസ്
- വിജയദശമി ആഘോഷത്തിനിടെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി പരാതി
- രണ്ടാം വിവാഹത്തിൽ അതൃപ്ത, വിവാഹിതനായ കാമുകനൊപ്പം പോവണം, യുവതിയുടെ ആത്മഹത്യാ നാടകത്തിൽ ജീവൻ പോയത് വയോധികന്
- ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഉറപ്പാക്കണം, അനാവശ്യവിവാദം തീര്‍ഥാടനം ദുഷ്കരമാക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍
- ദേശീയപാതയില്‍ കുഴിയില്‍ വീണ് യുവാവ് മരിച്ചു
- മാസപ്പടി വിവാദക്കേസിൽ നിർണായക നടപടി; വീണാ വിജയന്റെ മൊഴി രേഖപ്പെടുത്തി എസ്എഫ്ഐഒ
- അയഞ്ഞ് രാജ്ഭവൻ; ‘ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വ്യക്തിപരമായ ആവശ്യങ്ങൾക്ക് രാജ്ഭവനിലേക്ക് വരാം’
- ലോക വെയിറ്റ്ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ബഹ്റൈനില്‍ ഡിസംബര്‍ 4 മുതല്‍