മനാമ: ശമ്പളം ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങളുമായി നവഭാരത് സേവാ ടീം എത്തി. 5 മാസമായി ശമ്പളം ലഭിക്കാതെ 350 ഓളം ഇന്ത്യ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവരം അറിഞ്ഞാണ് സേവാ ടീം എത്തിയത്. ഭക്ഷണം ഇല്ലാതെ വളരെ വിഷമമാണ് സാഹചര്യം. നാട്ടിൽ വരെ പോവാനാവാതെ ദുരിതം പറഞ്ഞു തൊഴിലാളികൾ സേവാ പ്രവർത്തകരോട് സങ്കടം പങ്കുവച്ചു. ഭക്ഷണസാധനങ്ങളും, പച്ചക്കറികളും, വാഷിങ്ങ് പൗഡറുകളും ഒക്കെ നൽകി തൊഴിലാളികളെ സാന്ത്വനിപ്പിച്ചു.
നവഭാരതിന്റെ രക്ഷാധികാരി പ്രദീപ് ( ചെയർമാൻ ഡൽറ്റാ ഇലട്രിക്കൽസ് ) സാധനങ്ങൾ ക്യാമ്പ് ഇൻ ചാർജ്ജിന് കൈമാറി. സേവാ ടീം കൺവീനർ അനിൽ മടപ്പള്ളി, നിരജൻ, റായിഡു, ഓംകാർ , അശ്വിൻ, ഈശ്വർ, ഗജേൻന്ദ്ര, ജോതി, ആശാ പ്രദീപ്, കിഷോർ, സ്വപ്ന, കെയൂർ എന്നിവർ സാധനങ്ങൾ സംഭരിക്കാനും വിതരണത്തിനും സഹായിച്ചു.
നവഭാരത് സേവാ ടീമിന്റെ അക്ഷയ പാത്രം പദ്ധതിയിൽ ഭക്ഷ്യസാധനങ്ങൾ നൽകാൻ താൽപര്യമുള്ളവർ 33064441 എന്ന നമ്പറിൽ അനിൽ മടപ്പള്ളിയെ ബന്ധപ്പെടാൻ അറിയിക്കുന്നു.