മനാമ: റോഡപകടത്തിൽ പരിക്ക് പറ്റി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ ആയിരുന്ന കൊയിലാണ്ടി സ്വദേശി മരണപ്പെട്ടു. കൊയിലാണ്ടി മൂടാടി 17 ആം മയിൽ സ്വദേശി മണി വലിയ മലയിൽ ആണ് മരണമടഞ്ഞത്. മൃതദേഹം ഇന്ന് (11-10-23, ബുധനാഴ്ച) രാത്രി ഗൾഫ് എയർ വിമാനത്തിൽ കോഴിക്കോട് എയർപോർട്ട്ലേക്ക് കൊണ്ട് പോകും.
സ്പോൺസർ മണിയുടെ മരണത്തിന് മുന്നേ വിസ ക്യാൻസൽ അടിക്കുകയും പാസ്സ്പോർട്ട് കൈമാറുകയും ചെയ്തിരുന്നു. ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ പൂർണ്ണ നിയന്ത്രണത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള സൗകര്യം ഒരുക്കിയത്. ഐസിആർഎഫ് ആണ് ഇതിനായി മുന്‍കൈ എടുത്തത്. ഉച്ചക്ക് ഒരു മണിമുതൽ ഒന്നര വരെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കുവാൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ബഹ്റൈൻ കേരളീയ സമാജം നോർക്ക ഹെൽപ് ഡസ്ക്ക് മുഖേനെ കോഴിക്കോട് എയർപോർട്ടിൽ നിന്നും മണിയുടെ വസതിയിലേക്ക് നോർക്ക ആംബുലൻസ് ഏർപ്പാടാക്കിയിട്ടുണ്ട്.