കോട്ടയം: കുർബാനയ്ക്കിടെ പള്ളിയ്ക്കകത്ത് നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. ഗോപിന്ദ് സിംഗ് (34)നെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപമുള്ള ഗുഡ് ഷെപ്പേർഡ് പള്ളിയിലാണ് സംഭവം. കുർബാനയ്ക്ക് പങ്കെടുക്കാൻ എത്തിയ പെൺകുട്ടി സമീപത്തുണ്ടായിരുന്ന ഡെസ്കിൽ മൊബൈൽ ഫോൺ വച്ചതിനുശേഷം പ്രാർത്ഥിക്കുന്നതിനിടെ ഇയാൾ പിന്നിൽ നിന്നുമെത്തി മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ അനുരാജ്, സുരേഷ് കുമാർ, സി.പി.ഒമാരായ അജേഷ്, അനൂപ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
