കൊല്ലം: അടൂർ പഴവിള വൈഷ്ണവത്തിൽ പരേതനായ മോഹനൻ പിള്ളയുടെയും, രമാദേവിയുടെയും മകൾ ലക്ഷ്മി (24) ആണ് ചടയമംഗലത്തുള്ള ഭതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചടയമംഗലം അക്കോണം പ്ലാവിള വീട്ടിൽ ഹരി എസ്. കൃഷ്ണനാണ് മരിച്ച ലക്ഷ്മിയുടെ ഭർത്താവ്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമേ ആയിട്ടുള്ളു.
ഇന്ന് രാവിലെയാണ് ഭർത്താവായ ഹരി നാട്ടിലെത്തിയത്. വന്ന ഉടനെ ലക്ഷ്മിയെ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുറക്കാതിരുന്നതിനെ തുടർന്ന് ലക്ഷ്മിയുടെ അമ്മ രാമാദേവിയെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ എത്തി വാതിൽ ചവിട്ടി തുറന്നപ്പോൾ മകൾ തൂങ്ങിനിൽക്കുകയായിരുന്നു.
എഞ്ചിനീയറിങ് ബിരുദധാരിയാണ് ലക്ഷ്മി. ലക്ഷ്മിക്ക് ഒരു അനിയത്തിയുണ്ട്.
ചടയമംഗലം സർക്കിൾ ഇൻസ്പെക്ടർ, കൊട്ടാരക്കര തഹസീൽദാർ, വിരലടയാള വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മാർട്ടത്തിനായി അയച്ചു.
റിപ്പോർട്ട്:സുജീഷ് ലാൽ, കൊല്ലം
