കോട്ടയം : പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പന്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് മാണി സി കാപ്പനെയും വര്‍ക്കിങ്ങ് പ്രസിഡന്റായി ബാബു കാര്‍ത്തികേയനെയും നിശ്ചയിച്ചു.
പാലായില്‍ രണ്ടിലയല്ല ആര് സ്ഥാനാര്‍ത്ഥി എന്നതാണ് വിഷയമെന്നും യുഡിഎഫില്‍ ഘടക കക്ഷിയാക്കണമെന്ന് അഭ്യര്‍ത്ഥിച്ചെന്നും കാപ്പന് പറഞ്ഞു. എല്‍ഡിഎഫ് തന്നോട് കാണിച്ചത് അനീതിയാണ്. കോണ്‍ഗ്രസിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടുമെന്നും മാണി സി കാപ്പന് പറഞ്ഞു.