മനാമ: ദേശീയ ദിനവും രാജാവിന്റെ സ്ഥാനാരോഹണത്തിന്റെ വാർഷികവും പ്രമാണിച്ച് മന്ത്രാലയവും സർക്കാർ സ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളും വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധിയായിരിക്കും.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. ദേശീയ ദിന അവധി വാരാന്ത്യ ദിനമായ വെള്ളിയാഴ്ച വരുന്നതിനാല്‍ പകരമായി ഞായറാഴ്ച പൊതു അവധിയായിരിക്കുമെന്നു സർക്കുലറിൽ അറിയിച്ചു.
