മനാമ: പരമ്പരാഗത ബഹ്റൈൻ കായിക ഇനങ്ങൾ കോർത്തിണക്കിയുള്ള നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസണിന്റെ ആറാമത് എഡിഷൻ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ബഹ്റൈൻ ഇൻഹെറിറ്റഡ് ട്രഡീഷനൽ സ്പോർട്സ് കമ്മിറ്റി (മാവ്റൂത്ത്) അറിയിച്ചു.
പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് എല്ലാ വർഷവും മത്സരം സംഘടിപ്പിക്കുന്നത്. ബഹ്റൈൻ പരമ്പരാഗത കായിക ഇനങ്ങളായ തുഴച്ചിൽ, ഡൈവിങ്, മീൻപിടിത്തം തുടങ്ങിയവ മത്സരങ്ങളിൽപെടും. കഴിഞ്ഞ വർഷം 16 ടീമുകളിലായി 250 പേർ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പരമ്പരാഗത വള്ളങ്ങളാണ് മത്സരങ്ങളിൽ അണിനിരന്നത്. ഈ സീസണിൽ പുതിയ മത്സരങ്ങളും ഉൾപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. കൂടുതൽ വിവരങ്ങൾക്ക് @mawroothbh സന്ദർശിക്കുക അല്ലെങ്കിൽ 66944744 എന്ന നമ്പറിൽ വിളിക്കുക.