മനാമ: നടുവണ്ണൂർ ഗ്ലോബൽ ഫോറത്തിൻറെ( NAPS) വാർഷിക ജനറൽ ബോഡിയും ഫാമിലി മീറ്റും സൽമാനിയ ഇന്ത്യൻ ഡിലീറ്റ് റെസ്റ്റോറൻറിൽ വെച്ച് നടന്നു. പ്രസിഡൻറ് ജാലിസ് കെ കെ അധ്യക്ഷത വഹിച്ചു. ഫോറത്തിൻറെ ഗ്ലോബൽ കോ-ഓർഡിനേറ്റർ ഷിറാഫ് മൂലാട് ഉദ്ഘാടനം നിർവഹിച്ചു, മീഡിയവൺ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര മുഖ്യാതിഥിയായെത്തി. ഷമീം കെ. സി, ഫിറോസ് ആപറ്റ, അസീസ് ടി പി, എന്നിവർ ആശംസകൾ അർപ്പിച്ചു. ഖാലിദ് കെ ഷിറാഫ് മൂലാടിനും, വിപിൻ ലാൽ സിറാജ് പള്ളി ക്കരക്കും മൊമെന്റോ നൽകി. മജീദ് മൂലാടിൻറെ മാജിക് ഷോയും, രാജേഷ് പെരുംകുഴിയുടെ മിമിക്രിയും, ഫാത്തിമ മിന്നത്തിൻറെ ഡാൻസും,ലിയാനയുടെ പാട്ടും, കുടുംബാംഗങ്ങളുടെ കലാ പരിപാടികളും സംഗമത്തിന് കൊഴുപ്പേകി, എസി. എ. ബക്കർ സ്വാഗതവും അസ്ലം നന്ദിയും പറഞ്ഞു.
