കോഴിക്കോട്: നാദാപുരത്ത് സ്റ്റീൽ ബോംബ് കണ്ടെത്തി. നാദാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരൂർ നടേമ്മൽ കനാലിൽ നിന്നാണ് സ്റ്റീൽ ബോംബ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരം പൊലീസും , ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡ് അധികൃതർ ബോംബ് കസ്റ്റഡിയിലെടുത്തു.


