മനാമ: മൈത്രി സോഷ്യൽ അസ്സോസിയേഷൻ വാർഷിക പൊതുയോഗം ഇന്ന് രാത്രി 7:30ന് ഉമ്മുൽഹസം ബാങ്കോക്ക് റസ്റ്റോറന്റിൽ വച്ച് നടക്കും. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള നിവാസികളായ ബഹ്റൈൻ പ്രവാസികളെ ഉൾപ്പെടുത്തി അഞ്ചു വർഷം മുമ്പ് രൂപീകരിച്ച കൂട്ടായ്മയാണ് മൈത്രി സോഷ്യൽ അസ്സോസിയേഷൻ.
ദക്ഷിണ കേരളത്തിലെ പ്രവാസി സമൂഹത്തിന് താങ്ങും തണലുമായി വർത്തിക്കാനും അവരുടെ സാമൂഹിക,സാംസ്കാരിക, വിദ്യാഭ്യാസ കുടുംബ മേഖലകളിൽ ഉന്നതിയെത്തിക്കാനും, അവശതയനുഭവിക്കുന്നവർ ജാതിമതഭേദമന്യേ സഹായം എത്തിച്ച് കൊടുത്തും വരുന്നു.
അടുത്ത രണ്ടു വർഷത്തിലേക്കുള്ള ഭരണസമിതിയാണ് ഇന്ന് ഉമ്മുൽ ഹസ്സം ബാങ്കോക്ക് റസ്റ്റോറൻ്റിൽ വെച്ച് കോവിഡിൻ്റെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു നടത്തപ്പെടുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 3434 3410 ,3390 6265
