നാദാപുരം: വിലങ്ങാട് പുഴയോരത്ത് ദുരൂഹ സാഹചര്യത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയനാട് നിരവിൽപ്പുഴ അരിമല കോളനിയിൽ സോണിയ (40) ആണ് വിലങ്ങാട് വാളൂക്ക് പുഴയിൽ മരിച്ചത്. ഇന്നലെ രാത്രിയാണ് പുഴയിലെ പാറക്കെട്ടിനടിയിൽ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. മൃതദേഹത്തില്‍ പരുക്കുകളുണ്ട്. ഭർത്താവ്: പരേതനായ മോഹൻ (വിലങ്ങാട് കെട്ടിൽ കോളനി). ഭർത്താവ് മരിച്ച ശേഷം സോണിയ വയനാട്ടിൽ ആയിരുന്നു താമസം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Trending
- ചാമ്പ്യന്‍സ്ട്രോഫിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; ബംഗ്ലാദേശിനെ തകർത്തത് ആറ് വിക്കറ്റിന്
- നഗരസഭാ കാര്യാലയത്തില്‍ നിന്നും വനിതാ കൗണ്‍സിലറുടെ ബാഗ് മോഷ്ടിച്ചുകടന്നയാള്‍ അറസ്റ്റില്‍
- തിരുവനന്തപുരത്ത് 13കാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
- എയർ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം, അറസ്റ്റ്
- കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മൃതദേഹങ്ങൾ , കൂട്ട ആത്മഹത്യയെന്ന് സംശയം
- വ്യവസായങ്ങൾ തുടങ്ങാൻ പഞ്ചായത്തിന്റെ ലൈസൻസ് വേണ്ട, ചട്ടങ്ങളിൽ ഇളവു വരുത്തി സർക്കാർ
- വനിതാ ദിനത്തിൽ സ്ത്രീകളുടെ അക്കൗണ്ടിൽ 2500 രൂപയെത്തും, വാഗ്ദാനം നടപ്പാക്കുമെന്ന് രേഖ ഗുപ്ത
- അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്ലസ്ടുക്കാരുടെ ക്രൂര മർദനം