കണ്ണൂര്‍: സിപിഎം(CPM) കണ്ണൂര്‍(Kannur) ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ(M V Jayarajan) കാര്‍ അപകടത്തില്‍(Accident) പെട്ടു. എംവി ജയരാജന് സഞ്ചരിച്ച കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ മമ്പറത്തിനടുത്ത് വെച്ചാണ് അപകടം. എംവി ജയരാജന് കാല്‍മുട്ടിന് പരിക്കേറ്റു. കൂട്ടിയിടിച്ച കാറിലുണ്ടായിരുന്ന കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
