തിരുവനന്തപുരം : എ.ഐ ക്യാമറ വിവാദത്തിൽ പ്രതിപക്ഷ ആരോപണങ്ങളെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പദ്ധതിയെക്കുറിച്ച് വിവാദം ഉയർത്തി പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും നയാപൈസയുടെ അഴിമതി ഉണ്ടായിട്ടില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.ക്യാമറ വിവാദത്തിൽ ഉന്നയിക്കപ്പെടുന്ന ഒരു ആരോപണത്തിലും കഴമ്പില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കരാറിന്റെ ഒരു ഭാഗം മാത്രമാണ് പ്രതിപക്ഷം കാണിക്കുന്നത്. കരാറിന്റെ രണ്ടാംഭാഗം വായിച്ചാൽ കാര്യം വ്യക്തമാകും . യു.ഡി.എഫും മാദ്ധ്യമങ്ങളും സേഫ് കേരള പദ്ധതി മുൻനിറുത്തി വ്യാപക പ്രചാരവേല നടത്തുകയാണ്. മോട്ടോർ വാഹന നിയമം നടപ്പാക്കാൻ സുപ്രീംകോടതി തീരുമാനിച്ചത് അനുസരിച്ചാണ് പദ്ധതി തയ്യാറാക്കിയത്. കെൽട്രോൺ ഡി.പി.ആർ തയ്യാറാക്കി, മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് നടപടികളുണ്ടായത്.ഉപകരാർ വ്യവസ്ഥ കെൽട്രോണിന്റെ ടെണ്ടർ രേഖയിലുണ്ട്. 232.5 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. അഞ്ചു വർഷത്തെ മെയിന്റനൻസിന് 56.24 കോടി. ജി.എസ്.ടി 35.76 കോടി. ഉടമസ്ഥാവകാശം മോട്ടോർ വാഹനവകുപ്പിനാണ്. ആവശ്യമായ സോഫ്ട്വെയർ പ്രത്യേകം രൂപകല്പന ചെയ്തതാണ്. സംസ്ഥാനത്താകെ 726 ക്യാമറകൾ സ്ഥാപിച്ചു. കുറ്റമറ്റ സേവനമാണ് കെൽട്രോണിൽ നിന്നുള്ളത്. കെൽട്രോണിനെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നു. ഡാറ്റാ സുരക്ഷ കെൽട്രോണിന്റെ ചുമതലയെന്നും ഗോവിന്ദൻ പറഞ്ഞു.മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ ക്ഷുഭിതനായ എം.വി.ഗോവിന്ദൻ മുഖ്യമന്ത്രിക്കെതിരെ പറയുന്നതെല്ലാം ശുദ്ധ അസംബന്ധമാണെന്നും ആവർത്തിച്ചു.
Trending
- ചെറുവണ്ണൂരില് യുവതിക്കു നേരെ മുന് ഭര്ത്താവിന്റെ ആസിഡ് ആക്രമണം; പ്രതി പോലീസില് കീഴടങ്ങി
- പലിശ വിരുദ്ധ ജനകീയ സമിതി പുനഃസംഘടിപ്പിച്ചു
- ക്ഷയരോഗത്തെ തുടച്ചു നീക്കാന് ഒരുമിച്ചുള്ള പ്രവര്ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്ജ്
- രാജീവ് ചന്ദ്രശേഖര് ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്
- യാസിറിനെതിരെ ഷിബില നല്കിയ പരാതി ഗൗരവത്തിലെടുത്തില്ല; താമരശേരി ഗ്രേഡ് എസ്.ഐയെ സസ്പെന്ഡ് ചെയ്തു
- പാകിസ്ഥാന് പ്രസിഡന്റിന് ഹമദ് രാജാവ് ആശംസകള് നേര്ന്നു
- ട്ടുഗതർ – വി. കേറിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
- പാരമ്പര്യ വൈദ്യന് ഷാബാ ഷെരീഫ് വധം: ഒന്നാം പ്രതി ഷൈബിന് 13 വര്ഷം തടവ്