തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസിൽ പ്രതികളായ അഗസ്റ്റിൽ സഹോദരങ്ങൾക്ക് ഈട്ടി തടികൾ കടത്തുന്നതിന് സഹായം നൽകിയെന്ന് ആരോപണം നേരിട്ട ഉദ്യോസ്ഥനെ സ്ഥലം മാറ്റി. കോഴിക്കോട് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എൻ ടി സാജനെ കൊല്ലത്തേക്കാണ് സ്ഥലം മാറ്റിയത്. മുട്ടിൽ മരം മുറി കേസിൽ എൻ ടി സാജനെതിരെ സർക്കാരിന് അന്വേഷണ റിപ്പോർട്ട് ലഭിച്ചിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായതിനാൽ വിശദീകരണം തേടണമെന്നും കുറ്റക്കാരനാണെങ്കിൽ നടപടിയെടുക്കുമെന്നും വനം വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.
