കോഴിക്കോട്∙ സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. പ്രത്യേക യോഗം ചേരാതെയാണു വിഷയത്തിൽ ലീഗ് തീരുമാനമെടുത്തത്. പലസ്തീൻ ഐക്യദാർഢ്യം ഒരു രാഷ്ട്രീയ പ്രശ്നമല്ലെന്നും ആരു വിളിച്ചാലും പങ്കെടുക്കാമെന്നുള്ളതാണ് നിലപാട് എന്നുമായിരുന്നു ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രതികരണം. പ്രസ്താവന പുറത്തുവന്ന ഉടൻ തന്നെ സിപിഎം ലീഗിനെ റാലിയിലേക്കു ക്ഷണിക്കുകയായിരുന്നു. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണം ലഭിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഫോണിലൂടെയാണ് ക്ഷണം ലഭിച്ചത്. പങ്കെടുക്കണമോയെന്ന കാര്യത്തിൽ കോഴിക്കോട്ട് നടക്കുന്ന മുതിർന്ന നേതാക്കളുടെ കൂടിയാലോചനയിൽ തീരുമാനമെടുക്കുമെന്നുമായിരുന്നു സലാം പറഞ്ഞത്. സിപിഎം റാലിയിൽ പങ്കെടുക്കാനുള്ള താൽപര്യം ഇ.ടി.മുഹമ്മദ് ബഷീർ വ്യക്തമാക്കിയതോടെ വെട്ടിലായത് യുഡിഎഫാണ്. മുന്നണിമാറ്റ ചർച്ചകളോ മറ്റു വിഷയങ്ങളോ ഒന്നും നിലവിലില്ലാത്ത സാഹചര്യത്തിൽ ഇ.ടി.മുഹമ്മദ് ബഷീറിനെ പോലെ മുതിർന്ന നേതാവ് സിപിഎം വിളിച്ചാൽ പോകുമെന്ന് അങ്ങോട്ടു കയറി പറഞ്ഞതിന്റെ അമ്പരപ്പിലായിരുന്നു കോൺഗ്രസ്. ഈ മാസം 11നു കോഴിക്കോടു നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.
Trending
- അമേരിക്കയില്‍നിന്ന് പാര്‍സലില്‍ മയക്കുമരുന്ന് എത്തിയതില്‍ പങ്കില്ലെന്ന് കമ്പനി ജീവനക്കാരന്
- കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ചു; മൃതദേഹം പുറത്തെടുത്തത് രണ്ടര മണിക്കൂറിനു ശേഷം
- എഡിസൺ വഴി 10000ത്തിലേറെ പേരിലേക്ക് ലഹരിയൊഴുകി, ഇടപാടുകൾ കോഡ് ഭാഷയിൽ, ഡാർക്ക് നെറ്റ് ലഹരി ഇടപാടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
- അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം കേന്ദ്രമാകാൻ മൂന്നാര്‍; പ്രഖ്യാപനം ഡിസംബറിൽ
- ബഹ്റൈന്‍ ബേയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവ് അറസ്റ്റില്‍
- അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചു, വീട്ടിൽ നിന്നിറങ്ങിയ 14 കാരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു
- ആശുറ: ബഹ്റൈനില്‍ സൗജന്യ ബസ് സേവനം ആരംഭിച്ചു