കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി മുസ്ലിം ലീഗ്. വിലക്കയറ്റവും വൈദ്യുതി ചാര്‍ജ് വര്‍ധനയും ഉന്നയിച്ചാണ് സമരം. കെഎസ്ഇബി ഓഫീസുകള്‍ക്ക് മുന്നില്‍ നാളെ ലീഗ് ധര്‍ണ നടത്തും. ജനകീയ വിഷയങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കുന്നതായി കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം ബ്രാന്‍ഡ് ചെയ്യപ്പെടുന്നത് തല്ലതുതന്നെ. പക്ഷേ മറുവശത്ത് പെന്ഷന് പോലും കൊടുക്കാന്‍ കഴിയുന്നില്ലെന്നാണ് ലീഗ് ഉയര്‍ത്തുന്ന വിമര്‍ശനം. സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റ് വന്‍ പരാജയമാണെന്നും ലീഗ് കുറ്റപ്പെടുത്തി. സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ സർക്കാരിൻ്റെ നിലപാട് ശരിയല്ലെന്നും മുസ്ലിം ലീഗ് വിമര്‍ശിച്ചു. നികുതി വിഹിതവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൻ്റെ ഭാഗത്തും പ്രശ്നമുണ്ട്. എന്നാലിത് സംസ്ഥാനം വേണ്ട രീതിയിൽ ഉന്നയിക്കുന്നില്ലെന്നും ലീഗ് വിമര്‍ശിക്കുന്നു.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി