മലപ്പുറം: പാണ്ടിക്കാട് ഒറവമ്പുറത്ത് മുസ്ലിം ലീഗ് പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. ആര്യാടന് വീട്ടില്‍ മുഹമ്മദ് സമീര്‍(26) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണി ഓടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റതായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും ുലര്‍ച്ചെ മൂന്നോടെയാണ് മരിച്ചു. ഇന്നലെ രാത്രി ഒറവമ്പുറം അങ്ങാടിയിലുണ്ടായ അടിപിടിക്കിടെ ലീഗ് പ്രവര്‍ത്തകനായ ഉമ്മറിനെ ചിലര്‍ മര്‍ദിക്കുന്നതു കണ്ട് ഓടിയെത്തിയ സമീര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് കുത്തേറ്റത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മും മുസ് ലിം ലീഗും സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന്ാണ് വിവരം.
കൊലപാതകത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു യുഡിഎഫ് ആരോപിച്ചു. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണെന്ന് സിപിഎം പറയുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.