
മനാമ: ബഹ്റൈനില്‍ 600 ഫില്‍സ് വിലയുള്ള സാധനങ്ങളുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ കടജീവനക്കാരനെ വധിച്ച കേസില്‍ യുവാവിന് ഫസ്റ്റ് ഇന്‍സ്റ്റന്റ്, ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതികള്‍ വിധിച്ച ജീവപര്യന്തം തടവ് കാസേഷന്‍ കോടതി ശരിവെച്ചു.
ഈസ്റ്റ് റിഫയിലെ ഒരു കോള്‍ഡ് സ്റ്റോറില്‍നിന്ന് ഇയാള്‍ സിഗരറ്റ്, ഒരു ജ്യൂസ് ബോക്സ് ഒരു സാന്ഡ്വിച്ച് എന്നിവ വാങ്ങിയിരുന്നു. ഇയാള്‍ പണം നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് കടജീവനക്കാരനുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജീവനക്കാരനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റു വീണ ജീവനക്കാരനെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.
ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. പൂര്‍ണ്ണ ബോധ്യത്തോടെയാണ് ഇയാള്‍ കൊല നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
