ഇടുക്കി: ഗുണ്ടുമലയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തില്‍ ഞെട്ടി മൂന്നാര്‍ പൊലീസ്. കണ്ണുകള്‍ ചൂഴ്ന്നെടുത്തും മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ശരീരത്തില്‍ മാരകമായി പരിക്കേല്‍പ്പിച്ചുമാണ് കൊലപാതകം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട ഷാരോണ്‍ സോയി സുഹൃത്തക്കളായ ഷാഡര്‍ലാങ്ങ്, വിബോയ് ചാബിയ എന്നിവരുമൊത്ത് മദ്യപ്പിച്ച് അഹ്ളാദ പ്രകടനം നടത്തിയത്. രാത്രി വൈകി നടന്ന ആഹ്ളാദ പ്രകടനം വാക്കുതര്‍ക്കത്തിലും തുടര്‍ന്ന് അടിപിടിയിലും കലാശിക്കുകയായിരുന്നു.
നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത് മടങ്ങുമ്പോള്‍ മൂവരും ഒന്നിച്ചാണ് വീട്ടിലേക്ക് പോയത്. എന്നാല്‍ തൊട്ടടുത്ത ദിവസം മൂവരെയും കാണാതായി. തുടര്‍ന്ന് ബന്ധുക്കള്‍ മൂന്നാര്‍ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പേരിനുമാത്രമുള്ള അന്വേഷണം മാത്രമായിരുന്നു അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്.
മറ്റ് രണ്ടു പേരെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണ്ടെത്തിയിട്ടില്ല. ഇരു കണ്ണുകള്‍ ചൂഴ്ന്നെടുത്തും ദേഹമാസകലം മാരകമായി ഒരു രാത്രി മുഴുവന്‍ പരിക്കേല്‍പ്പിച്ചുമാണ് ഷാരോണ്‍ സോയി കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിന്റ കണ്ടെത്തല്‍.
