തൃശ്ശൂര്‍: റെയില്‍വേ കോളനിയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ പോലീസ് പിടിയിലായി. അജ്മല്‍(20), അജീഷ്(21), സജാദ്(22), ആല്ബിന്(19) എന്നിവരാണ് അറസ്റ്റിലായത്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ ഒരേ സംഘത്തില്‍പ്പെട്ടവരാണെന്നാണ് പോലീസ് നല്കുന്ന വിവരം. ഇവര്‍ക്ക് മറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ പുല്ലഴി തെക്കേയില്‍ ശ്രീരാഗാ(25)ണ് കൊല്ലപ്പെട്ടത്. മൂന്നുപേര്‍ക്ക് കുത്തേറ്റ് പരിക്കുപറ്റിയിരുന്നു.