കോഴിക്കോട്: രാമനാട്ടുകര ഫ്ളൈ ഓവറിനു സമീപം യുവാവിനെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി ഷിബിന് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കൊലപാതകമുണ്ടായത്.
സംഭവത്തില് വൈദ്യരങ്ങാടി സ്വദേശി ഹിജാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷിബിനും ഹിജാസും ഇന്നലെ രാത്രി ഒരുമിച്ച് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ ഹിജാസിനു നേരെ ലൈംഗികാതിക്രമത്തിനു ഷിബിന് ശ്രമിച്ചു. ഇതു കയ്യാങ്കളിയിലേക്കു നീങ്ങിയതായി ഹിജാസ് പോലീസിനോടു പറഞ്ഞു.
ഷിബിനെ ഹിജാസ് സ്ക്രൂ ഡ്രൈവര് കൊണ്ടു കുത്തിയെന്നാണ് പോലീസിന്റെ നിഗമനം. കുത്തേറ്റു വീണ ഷിബിന്റെ മേല് ഹിജാസ് വെട്ടുകല്ല് എടുത്തിട്ടു. മദ്യപാനത്തിനിടെ ഇന്നലെ താന് ഒരാളെ അടിച്ചിട്ടെന്ന് ഹിജാസ് ഇന്ന് സുഹൃത്തിനോട് പറഞ്ഞിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
Trending
- മദ്യപാനത്തിനിടെ ലൈംഗികാതിക്രമം; രാമനാട്ടുകരയില് യുവാവ് കൊല്ലപ്പെട്ടു
- വോയിസ് ഓഫ് ട്രിവാന്ഡ്രം വനിതാ വിഭാഗം ഇന്ത്യന് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന് ഹോളി ഖുര്ആന് ഗ്രാന്ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള് ആരംഭിച്ചു
- ബഹ്റൈന് ബേയില് കോസ്റ്റ് ഗാര്ഡ് ബോധവല്കരണ കാമ്പയിന് നടത്തി
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
- വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്ജ് കുര്യൻ അനുമോദിച്ചു