തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്ക് ചര്‍ച്ചകള്‍ നടത്തിയത് കെപിസിസി പ്രസിഡന്റാണെന്ന വെല്‍ഫയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ് വാണിയമ്പലത്തിന്റെ വാദം തള്ളി മുല്ലപ്പള്ളി രാമചന്ദ്രന്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ധാരണയുമുണ്ടാക്കിയിട്ടില്ലെന്നും കെട്ടിച്ചമച്ച വാര്‍ത്തയാണ് പുറത്ത് വരുന്നതെന്നും എഐസിസിയുടെ നിര്‍ദ്ദേശം പാലിച്ചാണ് മുന്നോട്ട് പോയതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് പതിനാല് ജില്ലകളിലും പ്രചരണത്തിനെത്തിയിരുന്നെന്നും അവിടെ വച്ചെല്ലാം വെൽഫെയർ പാർട്ടിയെക്കുറിച്ച് ചോദിച്ചപ്പോൾ സമാനമായ ഉത്തരമാണ് നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
[embedyt] https://www.youtube.com/watch?v=DZTlZaoJufg[/embedyt]
താൻ മതനിരപേക്ഷ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ളയാളാണെന്നും ഇന്ന് വരെ മതനിരപേക്ഷ നിലപാടിൽ വെള്ളം ചേർക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പി.സി ജോർജ് യുഡിഎഫിലേക്ക് വരുന്ന കാര്യത്തെകുറിച്ച് ഒന്നുമറിയില്ലെന്നും കെപിസിസി പ്രസിഡണ്ട് എന്ന നിലയിൽ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.