ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം.ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതിനാല്‍ സുരക്ഷാപ്രശ്നങ്ങള്‍ ഇല്ലെന്നാണ് തമിഴാനാടിന്റെ വാദം.
എന്നാല്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തരുതെന്ന് കേരളം ആവശ്യപ്പെടും. അതേസമയം അണക്കെട്ടില്‍ വിള്ളലുകള്‍ ഇല്ലെന്ന് തമിഴ്നാട് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മേല്‍നോട്ട സമിതി നിശ്ചയിച്ച പ്രകാരം തല്ക്കാലം ജലനിരപ്പ് ക്രമീകരിക്കാന്‍ കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. അണക്കെട്ടിനെ സംബന്ധിച്ച് കേരളം ഉയര്‍ത്തുന്നത് അനാവശ്യ ആശങ്കയാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.