
മനാമ: കാപ്പിറ്റല്‍, മുഹറഖ് ഗവര്‍ണറേറ്റുകളിലുള്ളവര്‍ക്ക് മുനിസിപ്പല്‍ സേവനങ്ങള്‍ക്കായി പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്ന് മുനിസിപ്പാലിറ്റി കൃഷി കാര്യമന്ത്രാലയം അറിയിച്ചു.
മുഹറഖ് മുനിസിപ്പല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററായിരിക്കും ഓഗസ്റ്റ് 17 മുതല്‍ പ്രത്യേക മുനിസിപ്പല്‍ സേവന കേന്ദ്രമായി പ്രവര്‍ത്തിക്കുക. മുനിസിപ്പല്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പവും ഉപഭോക്തൃ സൗഹൃദവുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് മുനിസിപ്പല്‍ കാര്യ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ അറിയിച്ചു. കാപ്പിറ്റല്‍ മുനിസിപ്പാലിറ്റിയുടെ നിലവിലുള്ള സേവന കേന്ദ്രം തുടര്‍ന്നും പ്രവര്‍ത്തിക്കും. രണ്ടിടങ്ങളിലും ജനങ്ങള്‍ക്ക് സേവന ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
മുഹറഖ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഖാലിദ് അലി അല്‍ ഖല്ലഫിനോടൊപ്പം നിര്‍ദിഷ്ട കേന്ദ്രം സന്ദര്‍ശിച്ച അണ്ടര്‍ സെക്രട്ടറി അവിടുത്തെ സേവന സംവിധാനങ്ങളും ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു.
