മനാമ: മുഹറഖ് മലയാളി സമാജം 2022-23 വർഷക്കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു, മനാമ ഗ്രീൻ പാർക്ക് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികൾ ആയ മുഹമ്മദ് റഫീഖ്, അനസ് റഹിം, അൻവർ നിലമ്പൂർ, അബ്ദുൽ റഹുമാൻ എന്നിവർ നേതൃത്വം നൽകി. നിലവിലെ പ്രസിഡന്റ് അൻവർ നിലമ്പൂരിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ കഴിഞ്ഞ ഭരണ സമിതി റിപ്പോർട്ടും ട്രഷറർ അബ്ദുൽ റഹുമാൻ കണക്ക് അവതരണവും നടത്തി. ആക്റ്റിംഗ് സെക്രട്ടറി ലത്തീഫ് കോളിക്കൽ സ്വാഗതം ആശംസിച്ചു.

പുതിയ ഭാരവാഹികളായി ഷിഹാബ് കറുകപുത്തൂരിനെ പ്രസിഡന്റ് ആയും വൈസ് പ്രസിഡന്റുമാരായി ലിപിൻ ജോസ്, ബാഹിറ അനസ് എന്നിവരെയും സെക്രട്ടറി ആയി രജീഷ് പിസി യെയും ജോയ്ന്റു സെക്രട്ടറിമാരായി ലത്തീഫ് കെ, ബിജിൻ ബാലൻ എന്നിവരെയും ട്രഷറർ ആയി ബാബു എം കെ, അസിസ്റ്റന്റ് ട്രഷറർ ആയി തങ്കച്ചൻ, എന്റർടൈൻമെന്റ് വിംഗ് കൺവീനർ ആയി മുജീബ്, മീഡിയ സെൽ കൺവീനർ ആയി ഹരികൃഷ്ണൻ, മെമ്പർ ഷിപ്പ് കൺവീനർ ആയി മുഹമ്മദ് ഷാഫി, ഹെല്പ് ഡസ്ക് (ജീവകാരുണ്യ വിഭാഗം )കൺവീനർ ആയി പ്രമോദ് വടകര, സ്പോർട്സ് വിംഗ് കൺവീനർ ആയി നൗഷാദ് പൊന്നാനി എന്നിവരെ തെരഞ്ഞെടുത്തു.അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. സമാജം രക്ഷാധികാരി എബ്രഹാം ജോൺ സ്ഥാനമൊഴിഞ്ഞ ഭരണസമിതിക്ക് അഭിനന്ദനങ്ങളും പുതിയകമ്മിറ്റിക്ക് ആശംസകളും നേർന്നു.
