മനാമ: പ്രതിസന്ധി കാലത്തെ മാനസിക പ്രയാസങ്ങൾ കുട്ടികളിലും, മുതിർന്നവരിലും. ദൈനംദിന ജീവിതത്തിൽ വ്യായാമത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കി മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ക്ലാസ്സ് നടത്തപ്പെടുന്നു.16-7-2021 വെള്ളിയാഴ്ച വൈകിട്ട് ബഹ്റൈൻ സമയം 5 മുതൽ സൂം പ്ലാറ്റ്ഫോമിൽ കൂടെയായിരിക്കും ക്ലാസ്സ് നടക്കുന്നത്.

പ്രതിസന്ധി കാലത്തെ മാനസിക പ്രയാസങ്ങൾ, ഓൺലൈൻ പഠനം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഉളവാക്കുന്ന വ്യാകുലതകളും,മാനസിക സമ്മർദ്ദവും എന്ന വിഷയത്തെ കുറിച്ച് ബഹ്റിനിലെ പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധനുo കൗൺസിലറും ആയ ഡോക്ടർ ജോൺ പനക്കലും,
വ്യായാമത്തിന്റെ പ്രാധാന്യം ദൈനംദിന ജീവിതത്തിൽ എന്ന വിഷയത്തെ കുറിച്ച് കാലിക്കറ്റ് പി ആർ ടി സി എക്സിക്യൂട്ടീവ് ഡയറക്ടർ ക്യാപ്റ്റൻ സറീന നവാസും ക്ലാസുകൾക്ക് നേതൃത്വം നൽകും എന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 36748868, 39312388 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
