മനാമ: മുഹറഖ് ഗവർണറേറ്റ്ന്റെ വിവിധ ഭാഗങ്ങളിൽ നിർധരരായ തൊഴിലാളികൾക്ക് സമാജ൦ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ എരിയുന്ന വയറിനു ഒരു കൈത്താങ്ങ് പദ്ധതിയിലുൾപ്പെടുത്തി സൗജന്യ ഓണസദ്യ വിതരണം ചെയ്തു. മുഖ്യ രക്ഷാധികാരി എബ്രഹാം ജോൺ, പ്രസിഡന്റ് അൻവർ നിലമ്പുർ, വൈസ് പ്രസിഡന്റ് ദിവ്യ പ്രമോദ്, ജോയിന്റ് ട്രഷറർ ബാബു എംകെ, സ്പോർട്സ് വി൦ഗ് കൺവീനർ ബിജിൻ ബാലൻ, എക്സിക്യൂട്ടീവ് അംഗം ഷംഷാദ് അബ്ദുറഹ്മാൻ,വനിതാ വേദി അംഗം നാഫിയാ അൻവർ, ബാലവേദി കൺവീനർ മൊയ്ദീൻ എന്നിവർ നേത്യത്വം നൽകി. സമാജം ഫേസ്ബുക് പേജിൽ മൂന്ന് ദിവസങ്ങളിൽ ആയി ഓണാഘോഷ ലൈവ് പ്രോഗ്രാമുകളു൦ അരങ്ങേറി എക്സിക്യൂട്ടീവ് അംഗം അനീഷ് കുമാർ, മീഡിയ സെൽ കൺവീനർ ഹരികൃഷ്ണൻ എന്നിവർ പ്രോഗ്രാം കോഡിനേറ്റ് ചെയ്തു.
