
മനാമ: അപൂര്‍വ ഗ്രന്ഥങ്ങളുടെ ശേഖരം മൂലം ജനശ്രദ്ധ നേടുന്ന പുസ്തകമേള മുഹറഖിലെ ദാറുല്‍ അമാമ്രയില് ആരംഭിച്ചു. മുഹറഖ് ഗവര്‍ണര്‍ സല്മാന് ബിന്‍ ഹിന്ദി മേള ഉദ്ഘാടനം ചെയ്തു.
അപൂര്‍വ്വവും പഴക്കമുള്ളതുമായ നിരവധി ഗ്രന്ഥങ്ങള്‍, കയ്യെഴുത്തു പ്രതികള്‍ പ്രസിദ്ധീകരണങ്ങള്‍ എന്നിവ മേളയിലുണ്ട്. ഇവയില്‍ ചിലതിന് 200ലധികം വര്‍ഷം പഴക്കമുണ്ട്. മേള ജനുവരി 10ന് അവസാനിക്കും.
ചരിത്രകാരനും കവിയുമായ മുബാറക്ക് അല്‍ അമാറിയുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്. അദ്ദേഹത്തെ ഉദ്ഘാടന വേളയില്‍ ഗവര്‍ണര്‍ അഭിനന്ദിച്ചു.


