മനാമ: ഐ വൈ സി സി ബഹ്റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. റിഫ ഏരിയയിൽ നിന്നും എത്തിയ ദീപശിഖ റിഫാ ഏരിയ സെക്രട്ടറി സജീർ, സന്തോഷ് സാനി, സാജൻ, ഷാനവാസ് എന്നിവർ മുഹറഖ് ഏരിയ പ്രസിഡന്റ് രതീഷ് രവി, സെക്രട്ടറി റിയാസ് എന്നിവർക്ക് കൈമാറി. ശേഷം സംഘടിപ്പിച്ച ഏരിയ കൺവൻഷൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉത്ഘാടനം ചെയ്തു. യൂത്ത് ഫെസ്റ്റ് കൺവീനർ വിൻസു കൂത്തപ്പള്ളി യൂത്ത് ഫെസ്റ്റ് പ്രവർത്തങ്ങൾ വിശദീകരിച്ചു. ദേശീയ ജോ.സെക്രട്ടറി ഷിബിൻ തോമസ് , ട്രഷറർ നിധീഷ് ചന്ദ്രൻ, മുൻ പ്രസിഡന്റ് അനസ് റഹിം,ദീപശിഖ കോഡിനേറ്റർ ലൈജു തോമസ്, സബ് കമ്മറ്റി കൺവീണർമാരായ ഷംസാദ് കാക്കൂർ എന്നിവർ സംസാരിച്ചു. വനിതാ പ്രവർത്തകർ അടക്കം നിരവധിപേർ പങ്കെടുത്തു. യോഗത്തിന് ഏരിയ പ്രസിഡന്റ് രതീഷ് രവി അധ്യക്ഷനും സെക്രട്ടറി റിയാസ് സ്വാഗതവും ട്രഷറർ അൻഷാദ് റഹിം നന്ദിയും പറഞ്ഞു.
Trending
- തീപിടിച്ച കപ്പല്‍ സുരക്ഷിത ദൂരത്ത്; രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പുരോഗതി
- റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി; കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു
- ബഹ്റൈനില്‍ നാളെ നാഷണല്‍ ഗാര്‍ഡ് പരിശീലന അഭ്യാസം നടത്തും
- ബഹ്റൈനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വൈദ്യുതി ഉപഭോഗത്തില്‍ 14.8% വര്‍ധന
- ബഹ്റൈനും റഷ്യയും മാധ്യമ സഹകരണ കരാര്‍ ഒപ്പുവെച്ചു
- ഐ.സി.എ.ഐ. ബഹ്റൈന്‍ ചാപ്റ്റര്‍ എച്ച്.ആര്. ഉച്ചകോടി നടത്തി
- മുഹറഖില്‍ അല്‍ ഹെല്ലി സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ശാഖ തുറന്നു
- ഗള്‍ഫ് സംഘര്‍ഷം: ബഹ്റൈനികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.സി.ഐ.എ.