
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന സംഭവത്തിൽ മന്ത്രി വീണാ ജോർജിനെതിരെ വിമർശനം ശക്തമാകുന്നതിനിടെ വീണയെ പ്രശംസിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. ഏൽപ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോർജെന്ന് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണ്. ദൗർഭാഗ്യകരമായ സംഭവത്തെ സർക്കാരിനെതിരെ തിരിക്കാനുള്ള ചിലരുടെ ശ്രമം അപലനീയമാണ്. ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിൻ്റെ പൊതുജന ആരോഗ്യസമ്പ്രദായത്തെ തകർക്കാനുമാണ് ഇവർ ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.
മുഹമ്മദ് റിയാസിന്റെ കുറിപ്പ്
ഏൽപ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോർജജ്. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണ്. അപകടത്തിൽ മരിച്ച സഹോദരി ബിന്ദുവിന് ആദരാഞ്ജലികൾ. ബന്ധുമിത്രാദികൾക്ക് അവരുടെ വിയോഗം നികത്താനാകാത്തതാണ്. മറ്റ് കാര്യങ്ങൾ എല്ലാം പരിശോധിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞിട്ടുണ്ട്. ദൗർഭാഗ്യകരമായ സംഭവത്തെ സർക്കാരിനെതിരെ തിരിക്കാനുള്ള ചിലരുടെ ശ്രമം അപലനീയമാണ്. ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിൻ്റെ പൊതുജന ആരോഗ്യസമ്പ്രദായത്തെ തകർക്കാനുമാണ് ഇവർ ശ്രമിക്കുന്നത്. ഏൽപ്പിച്ച ഉത്തരവാദിത്തം ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോർജജ്.
യു ഡി എഫ് ഭരണകാലത്ത് തകർന്നു കിടന്ന കേരളത്തിലെ ആരോഗ്യമേഖലയുടെ ദയനീയാവസ്ത മലയാളിക്ക് മറക്കാനാകുമോ? അന്ന് സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ ഉണ്ടായിരുന്നോ? -ഇല്ല-
മരുന്നും സജ്ജീകരണങ്ങളും ഉണ്ടായിരുന്നോ ? -ഇല്ല-
അന്ന് യു ഡി എഫ് സർക്കാർ ഇന്നത്തെ പോലെ പൊതുജന ആരോഗ്യ സമ്പ്രദായത്തിന് ഫണ്ട് നീക്കിവെച്ചിരുന്നോ ? -ഇല്ല-
അതാണ് എൽ ഡി എഫ് -യു ഡി എഫ് നയങ്ങൾ തമ്മിലുള്ള വിത്യാസം. ഇനി കോൺഗ്രസും, ബി ജെ പിയും ഇപ്പോൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ആരോഗ്യ മേഖലയുടെ സ്ഥിതി ദയനീയമല്ലേ? അവിടെയൊക്കെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരോ സജ്ജീകരണങ്ങളോ ഇല്ല എന്നത് വസ്തുതയല്ലേ? പൊതുജന ആരോഗ്യ സമ്പ്രദായത്തെ ലോകോത്തരമാക്കി വളർത്തിയത് 9 വർഷമായി തുടരുന്ന എൽ ഡി എഫ് ഭരണമാണ്. കേരളത്തിലെ സാധാരണ ജനങ്ങളുടെ ആശ്രയമായി സർക്കാർ ആശുപത്രികളെ കൂടുതൽ ഫണ്ടുകൾ ചെലവഴിച്ച് ശക്തിപ്പെടുത്താൻ ഇടതുപക്ഷ ബദലിന് സാധിച്ചു. ഇന്ത്യയിൽ ഏറ്റവും അധികം ജനങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമായി കേരളത്തെ മാറ്റി തീർത്തത് ഇടതുപക്ഷ ബദലാണ്. ഇന്ത്യയിൽ ജനങ്ങൾ ഏറ്റവും അധികം സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സംസ്ഥാനമായി കേരളം മാറിയതിന്റെ കാരണവും ഇതു വരെ ഭരിച്ച ഇടതുപക്ഷ സർക്കാറുകളും ഇടതുപക്ഷ ബദലുമാണ്. സംസ്ഥാനത്ത് എങ്ങിനെയെങ്കിലും അധികാരത്തിൽ വന്ന് ആരോഗ്യമേഖലയിൽ ഉൾപ്പടെ പഴയതുപോലെ കൊള്ളയടിക്കാൻ യു ഡി എഫ് നടത്തുന്ന ശ്രമം ജനം തിരിച്ചറിയുന്നുണ്ട്.
