
കോഴിക്കോട്: വിദേശത്തുനിന്ന് വന്നതിനു പിന്നാലെ നടന് മമ്മൂട്ടി എം.ടി. വാസുദേവന്‍ നായരുടെ വീട് സന്ദര്‍ശിച്ചു.
എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകള്‍ അശ്വതി എന്നിവരുമായി മമ്മൂട്ടി സംസാരിച്ചു. മറക്കാന്‍ പറ്റാത്തതുകൊണ്ടാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്തു മിനിറ്റോളം എം.ടിയുടെ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
എം.ടിയുടെ മരണസമയത്ത് അസര്‍ബൈജാനില്‍ സിനിമാ ഷൂട്ടിംഗിലായിരുന്നു മമ്മൂട്ടി. അതുകൊണ്ട് സംസ്കാരച്ചടങ്ങുകളില്‍ എത്താനായില്ല. അസര്‍ബൈജാനില്‍ വിമാനാപകടമുണ്ടായതോടെ വിചാരിച്ച സമയത്ത് തിരിച്ചെത്താനും സാധിച്ചില്ല.
ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് മമ്മൂട്ടി എം.ടിയുടെ കൊട്ടാരം റോഡിലെ വീടായ ‘സിതാര’യിലെത്തിയത്. എം.ടിയുടെ നിരവധി കഥാപാത്രങ്ങളായി വേഷമിട്ട മമ്മൂട്ടിക്ക് അദ്ദേഹവുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. മമ്മൂട്ടിയുടെ കൂടെ നടന് രമേഷ് പിഷാരടിയും ഉണ്ടായിരുന്നു.
