കോവിഡ് 19 ലോകത്ത് ഭീതി വിതയ്ക്കുന്ന സാഹചര്യത്തിൽ എവറസ്റ്റ് പര്യവേക്ഷണം നടത്തുന്നതിനുള്ള അനുമതി കൊടുക്കുന്നത് നേപ്പാള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പര്യവേക്ഷണത്തിനായി സമര്‍പ്പിച്ച അപേക്ഷകള്‍ക്ക് നേപ്പാള്‍ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
സര്‍ക്കാറിന്റെ തുടര്‍ തീരുമാനം അറിഞ്ഞ ശേഷം ഭാവി പരിപാടികള്‍ തയാറാക്കുമെന്ന് ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു. എന്നാൽ, നിബന്ധനകള്‍ക്ക് വിധേയമായി എവറസ്റ്റ് പര്യവേക്ഷണത്തിന് അനുമതി നല്കാന് നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എവറസ്റ്റ് പര്യവേക്ഷകര്‍ 14 ദിവസത്തെ യാത്രാവിവരങ്ങളും വൈദ്യപരിശോധനാ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്നായിരുന്നു നിബന്ധന. നേപ്പാളിലൂടെയും ടിബറ്റിലൂടെടെയും എവറസ്റ്റ് കൊടുമുടി കയറാം. ഇതില്‍ വടക്കന്‍ മേഖല വഴിയുള്ള പര്‍വ്വതാരോഹണത്തിന് ചൈന നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു.