മനാമ: ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ മുസ്ലിം സ്ത്രീകൾക്ക് ഹിജാബ് വിലക്കിയതിനെ ചൊല്ലി ബഹ്റൈൻ പാർലമെൻറിൽ പ്രതിഷേധം. ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തെ ബഹ്റൈൻ എംപിമാർ അപലപിക്കുകയും ‘വിവേചനപരമായ’ തീരുമാനം ഉടൻ അവസാനിപ്പിക്കാൻ സർക്കാരിന്മേൽ അന്താരാഷ്ട്ര സമ്മർദ്ദം ആവശ്യപ്പെടുകയും ചെയ്തു.
അൽ അസല ബ്ലോക്ക് പ്രസിഡന്റും സർവീസ് കമ്മിറ്റി ചെയർമാനുമായ അഹമ്മദ് അൽ അൻസാരിയുടെ നേതൃത്വത്തിൽ 23 എംപിമാരുടെ അടിയന്തര നിർദ്ദേശം പാർലമെന്റ് ഏകകണ്ഠമായി അംഗീകരിച്ചു. മത സഹിഷ്ണുതയും സ്വാതന്ത്ര്യവും അടിസ്ഥാന അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളാണ്. ഈ പ്രശ്നം കൂടുതൽ രൂക്ഷമാകുന്നതിന് മുമ്പ് ലോകം അതിനെതിരെ നിലപാട് എടുക്കേണ്ടതുണ്ടെന്നും അൽ അൻസാരി പറഞ്ഞു.