തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം ഉയരുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് ശശി തരൂര്‍ എംപിയുടെ കുറ്റപ്പെടുത്തല്‍. പ്രതിപക്ഷത്തെ പ്രതിഷേധങ്ങള്‍ക്ക് നിര്‍ബന്ധിതരാക്കുന്ന വിധത്തിലാണ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയരുന്നതെന്നും. ശശി തരൂര്‍ ട്വീറ്റ് ചെയ്തു. നേരത്തെ കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരസ്യമായി പിന്തുണച്ചിരുന്നയാളാണ് തരൂര്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കൊവിഡ് വര്‍ധനവിനിടെ തലസ്ഥാനത്ത് അടക്കം നടക്കുന്ന സമരങ്ങളെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന് രംഗത്തെത്തി. ഒരു നിയന്ത്രണവും ഇല്ലാതെ തലസ്ഥാനത്ത് നടക്കുന്ന അഴിഞ്ഞാട്ടം കൊവിഡ് വ്യാപനത്തിന് ഇടയാക്കിയെന്നാണ് മന്ത്രിയുടെ പ്രതികരണം.