കാസര്‍ഗോഡ്: ബദിയടുക്കയില്‍ നവജാത ശിശുവിനെ കഴുത്തില്‍ ഇയര്‍ ഫോണ്‍ വയര്‍ കുരുക്കി കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റില്‍. ബദിയടുക്ക ചെടേക്കാലില്‍ ഷാഫിയുടെ ഭാര്യ ഷാഹിനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി ജനിച്ചയുടന്‍ കൊലപ്പെടുത്തിയെന്ന് പൊലീസ്.
പൊലീസ് ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ശേഷം വൈദ്യ പരിശോധനക്കായി കൊണ്ടുപോകും. നാളെ തന്നെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഷാഹിനയ്ക്ക് ഒരു വയസും മൂന്ന് മാസവും പ്രായമുള്ള ആണ്‍കുട്ടിയുണ്ട്. ആദ്യത്തെ കുട്ടി ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിക്കേണ്ടി വന്നതിലുള്ള മാനസിക പ്രയാസമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.