കണ്ണൂർ : പയ്യന്നൂർ പാടിയോട്ടുചാൽ ഉമ്മിണിയാണത്ത് അമ്മയേയും മകനേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉമ്മിണിയാണത്തെ പടിഞ്ഞാറേപ്പുരയിൽ ശ്രീധരന്റെ ഭാര്യ ചന്ദ്രമതി (55), മകൻ പ്രത്യുഷ് (24) എന്നിവരാണ് മരിച്ചത്.
ചന്ദ്രമതിയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും പ്രത്യുഷിനെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടത്ത്.ചന്ദ്രമതി കിടപ്പ് രോഗിയാണ്. അമ്മ മരിച്ച വിഷമത്തിൽ പ്രത്യുഷ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് നിഗമനം. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളെജിലേയ്ക്ക് മാറ്റി.