തിരുവനന്തപുരം : തിരുവനന്തപുരം തിരുവല്ലത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. ഹെന്ന മോഹന്‍ (60) മകള്‍ നീതു (27) എന്നിവരാണ് മരിച്ചത്. താമസിക്കുന്ന വീട്ടില്‍വെച്ചാണ് ഷോക്കേറ്റത്.
നീതുവിന്റെ കുട്ടി വീട്ടിന് മുന്നില്‍ കളിക്കുകയായിരുന്നു. ഇതിനിടെ എര്‍ത്ത് കമ്പിയില്‍ നിന്നും കുട്ടിക്ക് ഷോക്കേറ്റു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഹെന്നക്കും നീതുവിനും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു
തുടര്‍ന്ന് പൊലീസിന്റെ വാഹനത്തില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. അതിനിടെ മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ കൈക്ക് പൊള്ളലേറ്റിട്ടുണ്ട്.
