പാലക്കാട്: പ്രായപൂർത്തിയാകാത്ത മക്കളെ മർദിച്ച മാതാവും കാമുകനും പിടിയിൽ. പെരുമ്പിലാവ് മുളക്കത്ത് ഹഫ്സ, കാമുകൻ മുഹമ്മദ് ഷബീർ എന്നിവരാണ് പിടിയിലായത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന യുവതി ഷബീറിനൊപ്പം വാടക വീട്ടിലായിരുന്നു താമസം.മക്കളും ഹഫ്സയുടെ കൂടെയുണ്ടായിരുന്നു. യുവതിയും കാമുകനും കുട്ടികളെ സ്കൂളിൽ പോകാൻ സമ്മതിച്ചിരുന്നില്ല. നിർബന്ധിച്ച് വീട്ടുജോലികൾ ചെയ്യിപ്പിച്ചു. ഇത് നിരസിച്ചതോടെ കട്ടിലിൽ കെട്ടിയിട്ടു. കൂടാതെ മൊബൈൽ ചാർജർ ഉപയോഗിച്ച് മർദിക്കുകയും ചെയ്തു.പീഡനം സഹിക്കാവുന്നതിലും അപ്പുറമായതോടെ വാടക വീട്ടിൽ നിന്നും രക്ഷപ്പെട്ട കുട്ടികൾ ഹഫ്സയുടെ വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Trending
- അറബ് വായനാമത്സരത്തില്‍ ബഹ്റൈനി വിദ്യാര്‍ത്ഥിക്ക് രണ്ടാം സ്ഥാനം
- ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
- ഐക്യരാഷ്ട്രസഭാ ദിനം: നീല പുതച്ച് ബഹ്റൈന്‍
- വെസ്റ്റ് ബാങ്ക് അധിനിവേശത്തിനുള്ള കരട് നിയമങ്ങള്‍ക്ക് നെസെറ്റ് അംഗീകാരം: ബഹ്റൈന്‍ അപലപിച്ചു
- എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും
- മുത്തുകളും സമുദ്ര പൈതൃകവും: ബഹ്റൈനില്‍ സിമ്പോസിയം
- സ്പേസ് ആപ്പ്സ് ചാലഞ്ച്: ബി.എസ്.എയെ നാസ അഭിനന്ദിച്ചു
