മസ്കറ്റ്: ഒമാനില്‍ എട്ടു മാസത്തെ ഇടവേളകള്‍ക്കു ശേഷം വീണ്ടും പള്ളികൾ തുറന്നു. ഞായറാഴ്ച സുബ്ഹി നമസ്കാരത്തോടെയാണ് പള്ളികള്‍ തുറന്നത്. പരമാവധി 20 മിനിറ്റു വരെയാണ് വിശ്വാസികള്‍ക്ക് പള്ളികളില്‍ ചെലവഴിക്കാന്‍ അനുമതി്. 400 പള്ളികളാണ് ആദ്യഘട്ടത്തില്‍ തുറന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പള്ളികൾ തുറന്നത്. നിസ്കാര സ്ഥലങ്ങള്‍ ഒന്നര മീറ്റര്‍ അകലത്തില്‍ അടയാളപ്പെടുത്തിയിരുന്നു. നിസ്കാരത്തിനായി മുസ്വല്ലകൾ സ്വന്തമായി കൊണ്ടുവരണം. ഓരോ നിസ്കാരത്തിനു ശേഷവും പള്ളികള്‍ അണുനശീകരണം നടത്തും. വെബ്സൈറ്റ് വഴിയാണ് പള്ളികൾ തുറക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കേണ്ടത്.