കോഴിക്കോട്: ലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പുളിക്കൽ പഞ്ചായത്തിലെ അരൂര്‍ എ.എം.യു.പി. സ്കൂളില്‍ ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂൾ താൽക്കാലികമായി അടച്ചു. ഈ മാസം 29 വരെയാണ് സ്കൂളിന് അവധി.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഇവരിൽ കൂടുതൽ പേരും അരൂര്‍ പ്രദേശത്തുള്ളവരാണ്.