
മനാമ: 2024ൽ ബഹ്റൈനിൽ 1,400ലധികം കാൻസർ കേസുകൾ രജിസ്റ്റർ ചെയ്തതായും അതേ കാലയളവിൽ 4,547 രോഗികൾ ഡയാലിസിസിന് രജിസ്റ്റർ ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പാർലമെൻ്റിൽ ജലാൽ കാദം എം.പിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാൻസർ കേസ് രജിസ്റ്റർ ചെയ്തവരിൽ 1,230 പേർ ബഹ്റൈനികളും ബാക്കി വിദേശികളുമാണ്. ഡയാലിസിസിന് രജിസ്റ്റർ ചെയ്തവരിൽ 4,298 പേർ ബഹ്റൈനികളാണ്


