ഡല്‍ഹി: രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും കോണ്‍ഗ്രസ് നേതൃത്വങ്ങൾ രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി നിയമിക്കണം എന്ന ആവശ്യവുമായി പ്രമേയം പാസാക്കി. രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി നിയമിക്കാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കൊണ്ടുവന്ന പ്രമേയം കോണ്‍ഗ്രസ് പാസാക്കിയിരുന്നു.
പാർട്ടി പ്രവർത്തകരുടെ വികാരം കണക്കിലെടുത്ത് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായില്ലെങ്കിൽ അത് രാജ്യത്തെ കോണ്‍ഗ്രസുകാർക്ക് നിരാശയുണ്ടാക്കുമെന്ന് ഗെഹ്ലോട്ട് നേരത്തെ പറഞ്ഞിരുന്നു.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന തീരുമാനം രാഹുൽ ഗാന്ധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രമേയം പാസാക്കിയെന്ന് രാജസ്ഥാന് മന്ത്രി പി.എസ്. ഖചാരിയാവാസും സ്ഥിരീകരിച്ചു. സമാനമായ ആവശ്യങ്ങൾ ഉന്നയിച്ച് കൂടുതൽ പ്രമേയങ്ങൾ പാസാക്കുമെന്നാണ് റിപ്പോർട്ടുകൾ.