തിരുവനന്തപുരം: കോടികൾ സാമ്പത്തിക തട്ടിപ്പു നടത്തിയ മോൻസൻ മാവുങ്കലിനൊപ്പം (monson mavunkal) നിരവധി ഉന്നതർക്കാണ് ബന്ധമുള്ളത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ മോൻസൻ മാവുങ്കലിന് സഹായങ്ങൾ ചെയ്തിരുന്നു.
ഫോട്ടോകൾ സഹിതം നിരവധി തെളിവുകൾ പുറത്തു വരുമ്പോൾ പലരും ഇത് ഗൂഢാലോചനയെന്ന് ആരോപിക്കുകയാണ്. ഏറ്റവും ഒടുവിൽ എത്തുന്ന ചിത്രം ഷാഹിദ കമാലുമൊത്തുള്ളതാണ്. പ്രവാസി മലയാളി ഫെഡറേഷൻറെ ചടങ്ങിൽ മോൻസൻ മാവുങ്കലിനൊപ്പം ഷാഹിദയും, ജിജി തോംസണും പങ്കെടുത്തു.