മനാമ: ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട ആലപ്പുഴ ചുനക്കര നടുവിൽ ബോസ് നിവാസിൽ മോൻജി ജോൺ ജോർജിൻറെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഇതോടനുബന്ധിച്ച് പൊതുദർശനവും ആദ്യ ഭാഗ ശുശ്രൂഷയും ബഹ്റൈൻ N. E. C. ദേവാലയത്തിൽ വെച്ച് ജൂലൈ 20 ന് 10 മണിക്ക് ആരംഭിക്കും.
ജൂലൈ 21 ഞായറാഴ്ച 9 മണിയ്ക്ക് മോൻജി ജോൺ ജോർജിൻറെ വീട്ടിൽ കൊണ്ടുവരുന്നതും തുടർന്ന് സംസ്ക്കാര ശുശ്രൂഷ ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ഭവനത്തിൽ ആരംഭിച്ച് ചുനക്കര സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടത്തുന്നതുമാണ്. മോൻജി ജോൺ ജോർജിൻറെ വേർപാടിൽ ബഹ്റൈൻ മാർത്തോമ്മാ ഇടവക അനുശോചനം രേഖപ്പെടുത്തി.
ഉറങ്ങിക്കിടക്കുന്ന നിലയിൽ ബുധനാഴ്ച രാവിലെയാണ് മോൻജി ജോൺ ജോർജിൻറെ മൃതദേഹം കണ്ടത്. ബുധനാഴ്ച രാവിലെ ഭാര്യ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവർ വന്ന് നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്.