കൊച്ചി : ആരാധകർ ആകാംഷയോടെ കാത്തിരുന്ന ചിത്രം ദൃശ്യം 2 വിജയകരമായി സ്ക്രീനിംഗ് തുടരുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ അടക്കം ലഭിക്കുന്നത്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ദൃശ്യം കാണുന്ന വീഡിയോ പങ്കുവച്ചെത്തിയിരിക്കുകയാണ് മോഹൻലാൽ.
വീട്ടിലെ തീയേറ്ററിൽ കുടുംബത്തോടൊപ്പം സിനിമ കാണുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. മുൻപിൽ തന്നെയിരിക്കുന്ന പ്രണവിനേയും വിസ്മയയേയും വീഡിയോയിൽ കാണാം. എല്ലാവരും കുടുംബത്തോടൊപ്പം ദൃശ്യം കാണണമെന്നും മോഹൻലാൽ ആവശ്യപ്പെടുന്നു. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.