വാഷിങ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പാർലമെന്റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. മോദി ജൂൺ 22ന് യുഎസ് പാർലമെന്റിലെത്തും. വിദേശത്തു നിന്നുള്ള പ്രമുഖർക്കു വാഷിങ്ടൻ നൽകുന്ന പ്രധാന ബഹുമതികളിലൊന്നാണിത്. സമ്മേളനത്തിൽ ഇന്ത്യയുടെ ഭാവിയെക്കുറിച്ചും രണ്ടു രാജ്യങ്ങളും നേരിടുന്ന ആഗോള പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കാന്‍ പ്രധാനമന്ത്രിക്ക് അവസരം ലഭിക്കുമെന്നു മോദിക്കുള്ള കത്തിൽ നേതാക്കൾ വ്യക്തമാക്കി.
ഔദ്യോഗിക പരിപാടിക്കു യുഎസിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും സ്വീകരിക്കുമെന്നും ജൂൺ 22 നു അത്താഴം നൽകുമെന്നാണു പുറത്തുവരുന്ന വിവരം.