മുംബൈ :രാജ്യത്ത് മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടത്തുമെന്ന് ഭീഷണി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയുമാണ് ലക്ഷ്യമെന്നും അജ്ഞാതന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച മുംബൈ പോലീസിന് ഫോണിലൂടെയാണ് ഭീഷണിയെത്തിയത്. സംഭവത്തിന് പിന്നാലെ ഐപിസി സെക്ഷന്‍ 509 (2) പ്രകാരം അജ്ഞാതനെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു.നേരത്തെ ജൂലൈ 12 നും മുംബൈ പോലീസിന് ഒരു അജ്ഞാതനില്‍ നിന്ന് 26/11 ന് സമാനമായ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഒരു കോള്‍ ലഭിച്ചിരുന്നു. നാല് മക്കളുമായി പാകിസ്ഥാനില്‍ നിന്ന് ഒളിച്ചോടി നേപ്പാള്‍ വഴി അനധികൃതമായി ഇന്ത്യയിലെത്തിയ സീമ ഹൈദറുമായി ബന്ധപ്പെട്ടായിരുന്നു ഭീഷണി. സീമ സ്വന്തം നാട്ടിലേക്ക് മടങ്ങിയില്ലെങ്കില്‍ ആക്രമണം നടത്തുമെന്ന് വിളിച്ചയാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇത് വ്യാജഭീഷണിയാണെന്ന് വ്യക്തമാക്കിയ മുംബൈ പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Trending
- ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി