മനാമ: മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷ ഭാഗമായി മൂന്നാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു, അൽ ഹിലാൽ മെഡിക്കൽ സെന്റർ ഹിദ്ദ് ബ്രാഞ്ചുമായി സഹകരിച്ചു കൊണ്ടായിരുന്നു ക്യാമ്പ്, നൂറോളം പേര് മെഡിക്കൽ സേവനം പ്രയോജനപെടുത്തി, അഞ്ചാം വാർഷിക ആഘോഷ ഭാഗമായി നേരത്തെ ഹമദ് ടൗൺ, റിഫ എന്നിവിടങ്ങളിൽ ആദ്യ രണ്ട് ക്യാമ്പുകൾ നടത്തിയിരുന്നു,ബഹ്റൈനിൽ ഹൃദയാഘാത മരണം വർദ്ദിച്ചു വരുന്ന സാഹചര്യത്തിൽ ആണ് എല്ലാ ഏരിയകളിലും ആരോഗ്യ കാമ്പായിൻ നടത്താൻ മുഹറഖ് മലയാളി സമാജം മുന്നോട്ട് വന്നത്. മുഖ്യഥിതി സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ, ട്രഷറർ ബാബു എം കെ, സ്ഥാപക പ്രസിഡന്റ് അനസ് റഹിം, മെഡിക്കൽ ക്യാമ്പ് കൺവീനർ സുനിൽ കുമാർ,ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ജിജോ എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു,ഉപദേശക സമിതി അംഗം അബ്ദുൽ റഹുമാൻ, ചാരിറ്റി വിംഗ് കൺവീനർ പ്രമോദ് വടകര, ജോ. ട്രഷറർ തങ്കച്ചൻ, ഷംഷാദ് അബ്ദുൽ റഹുമാൻ,പ്രമോദ് കുമാർ, ദിവ്യ പ്രമോദ്, ഫിറോസ് വെളിയങ്കോട്, മൻഷീർ, രതീഷ് രവി എന്നിവർ നേതൃത്വം നല്കി .
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു