
മനാമ: മുൻ വർഷങ്ങളിലേപ്പോലെ ഈ പുതുവർഷദിനത്തിലും അസുഖത്താലും, ജോലി നഷ്ടപ്പെട്ടും, മറ്റ് നിയമക്കുരുക്കിൽപ്പെട്ടും ദുരിതത്തിലായ കുറച്ച് കുടുംബങ്ങൾക്കും, വ്യക്തികൾക്കും ഭക്ഷണ കിറ്റുകളും ശുചികരണ തൊഴിലാളികൾക്ക് സ്നേഹ വിരുന്നും വിതരണം ചെയ്തു. രാവിലെ 10.30 മുതൽ മുഹറഖ് കസിനൊ ഗാർഡൻ യൂണിറ്റിൽ നൂറോളം വരുന്ന ബലദിയ ശുചീകരണ തൊഴിലാളികൾക്ക് സ്നേഹവിരുന്നും നൽകി.

ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന ജോലിയും ഏറ്റവും കുറഞ്ഞ വേതനത്തിലും ജോലി ചെയ്യുന്ന ബലദിയ ക്ലീനിംഗ് തൊഴിലാളികൾക്ക് പായസവും, മധുര പലഹാരങ്ങളും അടക്കം വളരെ നല്ല രീതിയിൽ ഒരു നേരത്തെ ഉച്ച ഭക്ഷണം ടീം ഒരുക്കി കൊണ്ട് നൻമ നിറഞ്ഞ പുതുവർഷത്തെ വരവേറ്റത്. പ്രസ്തുത പരുപാടികൾക്ക് എം.എം. ടീം എക്സിക്യൂട്ടിവ് അംഗങ്ങളും വനിത വേദി പ്രവർത്തകരും നേതൃത്വം നൽകി.

